നാട്ടുവാര്‍ത്തകള്‍
പെരുവന്താനത്തിന് സമീപം ചുഴുപ്പില്‍ രാജവെമ്ബാാലയെ വനം വകുപ്പ് പിടികൂടി


പെരുവന്താനം: ദേശീയപാത183 ല്‍ പെരുവന്താനത്തിന് സമീപം ചുഴുപ്പില്‍ രാജവെമ്ബാാലയെ വനം വകുപ്പ് പിടികൂടി.
നടുറോഡില്‍ രാജവെമ്ബാല ചേര പാമ്ബിനെ വിഴുങ്ങുവാന്‍ ശ്രമിച്ചു.
ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ അല്പസമയം ഗതാഗതം സ്തംഭിച്ചു. പിന്നീട് റോഡിന് താഴെയുള്ള ആശാരി പറമ്ബില്‍ ഗോപിയുടെ പുരയിടത്തിലേക്ക് കയറിയ പാമ്ബ് ചേരയെ വിഴുങ്ങി പോകാന്‍ ആവാതെ കിടന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വണ്ടന്‍ പതാല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്കൊപ്പം പാമ്ബ് പിടുത്തത്തില്‍ പ്രാവീണ്യം നേടിയ ഈരാറ്റുപേട്ട സ്വദേശി നസീബ് സ്ഥലത്തെത്തി. പാമ്ബിനെ പിടികൂടി. 9 അടിയോളം നീളം ഉണ്ടായിരുന്ന പാമ്ബിനെ ഗവി യില്‍ തുറന്നു വിട്ടു.രാജവെമ്ബാല ഭക്ഷണമാക്കാന്‍ തുടങ്ങിയ ചേര പാമ്ബിനെ ചത്ത നിലയില്‍ സമീപത്ത് കണ്ടെത്തി.