തൊടുപുഴക്ക് വേണം മോചനം : ലഹരി മാഫിയയുടെ പ്രവര്‍ത്തനം തൊടുപുഴ മേഖലയില്‍ ശക്തം


തൊടുപുഴ: ലഹരി മാഫിയയുടെ പ്രവര്‍ത്തനം തൊടുപുഴ മേഖലയില്‍ വ്യാപകമായിരിക്കുന്നത് തടയാന്‍ അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം )തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വന്‍ നഗരങ്ങളില്‍ സര്‍ക്കാര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായി ലഹരി മാഫിയ തൊടുപുഴ പോലുള്ള ഇടത്തരം പട്ടണങ്ങളെ ലക്ഷ്യമാക്കിയിരിക്കുകയാണ്.സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയാണ് ഇത്തരം മാഫിയ സംഘം കൂടുതലായും ചൂഷണം ചെയ്യുന്നത്.ഒരു തലമുറയെ നാശത്തിന്റെ വക്കിലേക്ക് തള്ളി വിടുന്ന ഇത്തരം മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ അധികാരികള്‍ക്ക് ഉത്തരവാദിത്വവും കടമയുമുണ്ട്.
തന്ത്രപരമായ നീക്കത്തിലൂടെ എംഡി എം എ വില്‍പ്പനയ്ക്കാരെ പിടികൂടിയ പൊലീസ്,എക്‌സൈസ് സേനകളെ യോഗം അഭിനന്ദിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയേടത്ത്, അപ്പച്ചന്‍ ഓലിക്കരോട്ട് ,ജോസ് കവിയില്‍, ബെന്നി പ്ലാക്കൂട്ടം,റോയി ലൂക്ക് പുത്തന്‍കളം, ഷാനി ബെന്നി പാമ്ബയ്ക്കല്‍, സാന്‍സന്‍ അക്കകാട്ട്, ജോസ് മാറാട്ടില്‍, അബ്രഹാം അടപ്പുര്‍,പി.ജി ജോയി, ബെന്നി വാഴചാരിക്കല്‍ ജോസ് പാറപ്പുറം,കുര്യാച്ചന്‍ പൊന്നാമറ്റം, തോമസ് കിഴക്കേ പറമ്ബില്‍, ജിജി വാളിയം പ്‌ളാക്കല്‍, തോമസ് വെളിയത്തുമ്യാലില്‍, സ്റ്റാന്‍ലി കീത്താപിള്ളി.ലിപ്‌സണ്‍ കൊന്നയ്ക്കല്‍, റോയി ഊവാലുമ്മല്‍,ജോസ് മഠത്തിനാല്‍,ഡെന്‍സില്‍ വെട്ടിക്കുഴിചാലില്‍,എം.കൃഷ്ണന്‍, മാത്തുക്കുട്ടി നടുവിലേടത്ത്, രാജേഷ് പുത്തന്‍പുര എന്നിവര്‍ സംസാരിച്ചു.