Idukki വാര്‍ത്തകള്‍
ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്..


ചേലച്ചുവട് ▪️ ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്. ചേലച്ചുവട് ചെമ്പകപാറ സ്വദേശി അനുവിനാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് വീടിനുള്ളിൽ നിന്നും വരാന്തയിലേക്ക് ഇറങ്ങുന്നതിനിടെ ഉണ്ടായ ഇടിമിന്നലിൽ വരാന്തയിലെ കണ്ണാടി ചില്ലുകൾ പൊട്ടിതെറിച്ച് അനുവിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു.ഈ സമയം കുട്ടികൾ വീടിനുള്ളിലായിരുന്നു. ശബ്ദം കേട്ടത്തിയ നാട്ടുകാർ അനുവിനെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. വരാന്തയിൽ ഉണ്ടായിരുന്ന നായ ഇടിമിന്നലേറ്റ് ചത്തു..