ഓണത്തിന് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍വിതരണം ചെയ്യുന്ന ഓണക്കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ഇന്ന് നടക്കും


തൊടുപുഴ: ഓണത്തിന് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍വിതരണം ചെയ്യുന്ന ഓണക്കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ഇന്ന് നടക്കും.നാളെ മുതല്‍ വിവിധ റേഷന്‍കടകള്‍വഴി കിറ്റുകള്‍ വീടുകളിലെത്തും.
, വിവിധ പാക്കിംഗ് കേന്ദ്രങ്ങളിലായി കിറ്റ് തയ്യാറാക്കല്‍ അതിവേഗം പുരോഗമിക്കുകയാണ്.. 681 റേഷന്‍ കടകളിലായി 385000. ഉപഭോക്താക്കള്‍ക്കാണ് ഓണക്കിറ്റ് ലഭിക്കുക. . 23, 24 തീയതികളില്‍ എ.എ.വൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്കും 25, 26, 27 തീയതികളില്‍ പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുകാര്‍ക്കും 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുകാര്‍ക്കും സെപ്തംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാം.
ഈ ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്തംബര്‍ 4 മുതല്‍ 7 വരെ വാങ്ങാം.
ഇന്ന് 4 ന് മുഖ്യമന്ത്രി സംസ്ഥാന തലത്തിലുള്ള ഉദ്ഘാടനം നിര്‍വഹിക്കും. അതിന് ശേഷം 4.30 ന് ഇടുക്കി കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ജില്ലാ തലത്തിലുള്ള ഉദ്ഘാടനം നിര്‍വഹിക്കും.
14 ഇനങ്ങള്‍
തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് കിറ്റിലുള്ളത്. ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം വീതം ഉണക്കലരി, ചെറുപയര്‍, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, തേയില, ശര്‍ക്കരവരട്ടി /ചിപ്‌സ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലക്ക എന്നിവയാണ് കിറ്റിലുള്‍പ്പെട്ട സാധനങ്ങള്‍.