തേക്കടിയുടെ ടൂറിസം സാദ്ധ്യതകള്‍ക്ക് കരുത്ത് പകരാന്‍ ചിപ്‌സാന്‍ ഏവിയേഷന്‍ ഹെലി ടാക്‌സി സര്‍വ്വീസ് ആരംഭിക്കും


പീരുമേട്:തേക്കടിയുടെ ടൂറിസം സാദ്ധ്യതകള്‍ക്ക് കരുത്ത് പകരാന്‍ ചിപ്‌സാന്‍ ഏവിയേഷന്‍ ഹെലി ടാക്‌സി സര്‍വ്വീസ് ആരംഭിക്കും.
ഇടുക്കിയുടെ മലനിരകളുടെയും, കാനന ഭംഗിയും സൗന്ദര്യവും അപ്പാടെ നുകരാനും വിനോദ സഞ്ചാര മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കാനും ഉതകുന്നരീതിയിലാണ് ഹെലി ടാക്‌സി സര്‍വ്വീസ് തേക്കടിയില്‍ ആരംഭിക്കുന്നത്. മൂന്നാര്‍, തേക്കടി, പരുന്തുംപാറ, വാഗമണ്‍, പാഞ്ചാലിമേട്, അരുവിക്കുഴി, ഒട്ടകത്തലമേട്, കാല്‍വരിമൗണ്ട്, അഞ്ചുരുളി, തുടങ്ങി നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഒരു ടൂറിസം സര്‍ക്യൂട്ട് രൂപീകരിച്ച് ഹെലി ടാക്‌സി സര്‍വ്വീസ് എന്ന ആശയമാണ് ഉയര്‍ന്നുവരുന്നത്.
ആറ് പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ഹെലിക്കോപ്ടറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ടൂറിസം ഉപയോഗത്തിന് മാത്രമല്ല അടിയന്തര ഘട്ടങ്ങളില്‍ ചികിത്സാ സഹായത്തിനും അതിന്റെ ഭാഗമായുള്ള അവയവ ട്രാന്‍സ്‌പോര്‍ട്ടേഷനുമൊക്കെ ഇത് വളരെ പ്രയോജനപ്പെടും. ചിപ്‌സാന്‍ ഏവിയേഷന്‍ കമ്ബനി ആണ് പുതിയ ദൗത്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ത്യന്‍ എയര്‍ഫോര്‍സ് റിട്ട.ഉദ്യോഗസ്ഥനായ സുനില്‍ നാരായണന്റെ ഉടമസ്ഥതിയിലുള്ള ഹെലിക്കോപ്ടറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവില്‍ ഡറാഡൂണില്‍ നിന്ന് ബദ്രിനാഥിലേക്കും കേദാര്‍നാദിലേക്കുമൊക്കെ ഹെലി ടാക്‌സി സര്‍വ്വീസ് നടത്തുന്ന ഈ കമ്ബനി അവിടെ വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നത്. തേക്കടിയില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുടെ ഭാരവാഹികളുമായും ജനപ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചിപ്‌സാന്‍ ഏവിയേഷന്‍ പ്രൊപ്രൈറ്റര്‍ സുനില്‍ നാരായണന്‍ ഇക്കാര്യം അറിയിച്ചത്. സീസണിന്റെ തുടക്കമെന്നോണം സെപ്തംബര്‍ 10 ന് മുമ്ബായി പരീക്ഷണാടിസ്ഥാനത്തില്‍ ഹെലി ടാക്‌സി ആരംഭിക്കാനാണ് പദ്ധതി.