അറക്കുളം സര്‍ക്കാര്‍ ആശുപത്രിയുടെ ദുരവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യുവമോര്‍ച്ച അവശ്യപ്പെട്ടു
മൂലമറ്റം: അറക്കുളം സര്‍ക്കാര്‍ ആശുപത്രിയുടെ ദുരവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യുവമോര്‍ച്ച അവശ്യപ്പെട്ടു.
എഴുപത് വര്‍ഷം പഴക്കമുള്ളതും, അറക്കുളം, വെള്ളിയാമറ്റം, കുടയത്തൂര്‍, ആലക്കോട് പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ഏക ആശ്രയവുമായിരുന്ന അറക്കുളം സര്‍ക്കാര്‍ ആശുപത്രിയുടെ ദുരവസ്ഥ പരിഹരിക്കാതെ സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന അറക്കുളം പഞ്ചായത്തിലെ ഇടത്-വലത് കൂട്ടുകക്ഷി ഭരണത്തിന്‍്റെ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.കൊവിഡിന്‍്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തിവച്ച കിടത്തി ചികിത്സ പുനരാരംഭിക്കുവാന്‍ പോലും കഴിഞ്ഞിട്ടില്ല.ആശുപത്രി കെട്ടിടം ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലാണ്. ഇക്കാര്യങ്ങള്‍ യുവമോര്‍ച്ച ഡി എം ഒയെ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഡി ഡിഎം ഒ യുടെ ഇടപെടലില്‍ പഞ്ചായത്ത് ഭരണാധികാരികള്‍ മുഖം രക്ഷിക്കാന്‍ ഒരു പടുതവാങ്ങി മൂടുക മാത്രമാണ് ചെയ്തിട്ടുള്ളത്.പിന്നാക്ക ജില്ല ആയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍, നാഷണല്‍ അര്‍ബല്‍ ഹെല്‍ത്ത് മിഷന്‍ എന്നീ പദ്ധതികളില്‍ ഇടുക്കിക്ക് കോടിക്കണക്കിന് രൂപയാണ് നല്‍കിയത്. ഇടുക്കിയിലെ ബഹു ഭൂരിപക്ഷം പഞ്ചായത്തുകളും പുതിയ പദ്ധതികള്‍ തയ്യാറാക്കി നല്‍കി ഫണ്ടുകള്‍ ലഭ്യമാക്കുകയും, ആശുപത്രികള്‍ ആധുനീകവല്‍ക്കരിക്കുകയും ചെയ്തു. ആശുപത്രിയിലെ മരങ്ങള്‍ വെട്ടി വഴിയില്‍ തള്ളിയിട്ട് 5 മാസക്കാലമായി. അത് മാറ്റാന്‍ പോലും ഭരണാധികാരികള്‍ക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ആശുപത്രിക്ക് മുന്‍പില്‍ നാളെ ഉച്ചകഴിഞ്ഞ് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നതെന്നും യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
















































































































