മലങ്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തും

മലങ്കര ഡാമിന്റെ ഇന്ന്(01/08/2026) രാവിലെ 6 മണിയുടെ വാട്ടർ ലെവൽ 40.80 മീറ്ററാണ്. നിലവിൽ നാല് ഷട്ടറുകൾ 1.50 മീറ്റർ വരെ തുറന്നിട്ടുള്ള അവസ്ഥയാണുള്ളത്. നമ്മുടെ ഡാമിന്റെ അപ്സ്ട്രീം ഭാഗത്ത് അടൂർ മലയിൽ പുലർച്ചെ 2 മണിക്കുണ്ടായ ഉരുൾ പൊട്ടൽ മൂലം , ഓരോ മണിക്കൂറിലും നന്നായിട്ട് വെള്ളം ഡാമിലേക്ക് കയറുന്നുണ്ട്. താഴത്തെ മുവാറ്റുപുഴ /തൊടുപുഴയാറുകളുടെ , warning ലെവൽ ക്രോസ് ചെയ്തിട്ടുള്ളതാണ് .തൊടുപുഴയറിന്റെ സമീപ പ്രദേശങ്ങളിലും ബാക്കി പല ഇടങ്ങളിലും വെള്ളം പൊങ്ങിയ ഒരവസ്ഥയും നിലവിലുണ്ട്. അതിനാൽ, മേൽപ്പറഞ്ഞ ആറുകളിൽ danger ലെവല്‍ എത്തുന്നതിന് മുമ്പായി, ഡാമിന്റെ സുരക്ഷ മുൻ നിർത്തി നമുക്ക് കൂടുതൽ വെള്ളം ഡൗൺസ്ട്രീംലേക്ക് തുറന്നുവിടേണ്ടതായിട്ടുണ്ട്. അതിനാൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ 1.50 മീറ്ററിൽ നിന്നും 2.50 മീറ്റർ വരെ ഘട്ടം ഘട്ടമായി കൂടുതൽ തുറക്കുവാനുള്ള അനുമതി നൽകിയിട്ടുണ്ട്.









































































































































