San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മനോരമ ഉടുമ്പൻചോല വികസന ശില്പശാല  നാളെ 2 ന് നെടുങ്കണ്ടത്ത്



ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ വികസന സാധ്യതൾ ചർച്ച ചെയ്യുന്നതിനായി മലയാള മനോരമയും ആൻസൺ ചിറ്റ്സും ആൻസൺ ഫിൻകോർപ്പും ചേർന്ന് നടത്തുന്ന ഒരുക്കുന്ന  വികസന ശില്പശാല നാളെ (തിങ്കൾ ) ഉച്ചക്ക് 2 മണിക്ക് നെടുംകണ്ടം ബസ്റ്റാന്റിന് സമീപം രാമപുരം റെസിഡൻസി ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. ഉടുമ്പൻചോല മണ്ഡലത്തിലെ  വികസന സാധ്യതകൾ കണ്ടെത്തി  നടപ്പിലാക്കാവുന്ന പദ്ധതികൾ നിർദേശിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഉടുമ്പൻചോല  MLA അഡ്വ സേനാപതി വേണുവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ  ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ  വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

അടിസ്ഥാന സൗകര്യ വികസനങ്ങൾ, ടൂറിസം, റോഡ്, ആരോഗ്യം വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങി എല്ലാ മേഖലകളിലെയും  വികസന സാധ്യതകൾ  ശില്പശലയിൽ ചർച്ചകൾക്ക് വിധേയമാകും. ചർച്ചയിൽ മണ്ഡലം വികസനവുമായി ബന്ധപ്പെട്ട ഉയർന്നു വരുന്ന ആശയങ്ങൾ  MLA യുടെ ശ്രദ്ധയിൽ പെടുത്തി വികസന കാഴ്ചപാടായി അവതരിപ്പിക്കും. പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദേശങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് 9567860905.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!