കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചാരണം നടത്തി

കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചാരണം നടത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക വഴിത്തിരവായി മാറിയ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എൺപത്തി നാലാമത് വാർഷികാചരണമാണ് നടന്നത്. കട്ടപ്പന അമർ ജവാൻ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചനയോടെ ആണ് പരിപാടി ആരംഭിച്ചത്. തുടർന്ന് നടന്ന യോഗം എ ഐ സി സി അംഗം അഡ്വ: ഇ എം. അഗസ്തി ഉൽഘാടനം ചെയ്തു. ഒട്ടനവധി ദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തിലൂടെയും ത്യാഗത്തിലൂടെയും നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികൾ നേരിടുന്ന കാലത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്ന് യോഗം ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്യ മത വിദ്വേഷം ശക്തി ആർജ്ജിക്കുകയും ഫാസിസത്തിന്റെ പിടിയിലമരുകയും ചെയ്യുന്ന രാജ്യത്തെ രാജ്യത്തെ രക്ഷിക്കാൻ ഗാന്ധിജിയുടെ ദർശനങ്ങളായ അഹിംസക്കും സഹിഷ്ണതക്കും കഴിയുമെന്നും ഫാസിസത്തിനെതിരെ പോരാടാനും സാഹോദര്യം നിലനിർത്താനും ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ സ്മരണ പ്രചോധനമാവുമെന്നും ഇ എം അഗസ്തി പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. ഡി സി സി ഭാരവാഹികളായ അഡ്വ: കെ ജെ ബെന്നി, മനോജ് മുരളി, നേതാക്കളായ ജോയി ആനിത്തോട്ടം, ഷാജി വെള്ളംമാക്കൽ, ജോമോൻ തെക്കേൽ, സിബി പാറപ്പായി, ജോസ് ആനക്കല്ലിൽ, സി എം തങ്കച്ചൻ, ബിനോയി വെണ്ണിക്കുളം, പി എസ് മേരിദാസൻ, സന്തോഷ് ഓലിനാൽ, രഞ്ജിനി സജീവ്, ലിസി ജോണി, അരുൺകുമാർ കാപ്പുകാട്ടിൽ, കെ എസ് സജീവ്, പൊന്നപ്പൻ അഞ്ചപ്ര, രാധാകൃഷ്ണൻ നായർ, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം, ബിജു പുത്തേത്ത് തുടങ്ങിയവർ പങ്കെടുത്തു.









































































































































