പ്രധാന വാര്‍ത്തകള്‍
അഡ്വ.രജിത് രാജേന്ദ്രൻ ഏഷ്യ കപ്പ് ഇന്ത്യൻ ടീം മാനേജർ


ഏഷ്യകപ്പ് ടൂർണമെന്റൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം മാനേജറായി കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ. രജിത് രാജേന്ദ്രനെ ബസിസിഐ നിയമിച്ചു.
കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രതിനിധിയായ
അഡ്വ. രജിത് രാജേന്ദ്രൻ കേരള ക്രിക്കറ്റ് അസോസിയേഷനിൽ ഫിനാൻസ് കമ്മിറ്റി ചെയർമാൻ, വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാറിലെ അഭിഭാഷകനാണ്. ഭാര്യ അധ്യാപികയായ കൃഷ്ണ PS നായർ മകൾ ഭദ്ര രജിത്ത്.