previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഋഷഭ് രാജ്യത്തിൻ്റെ അഭിമാനം: ബോളിവുഡ് താരം ഉർവശി റൗട്ടേല



മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് രാജ്യത്തിന്‍റെ അഭിമാനമാണെന്ന് ബോളിവുഡ് താരം ഉർവശി റൗട്ടേല. പന്തിന്‍റെ പരിക്ക് മാറുന്നതിനായി തന്‍റെ പ്രാർത്ഥനകൾ ഉണ്ടാകുമെന്നും ഉർവശി പറഞ്ഞു. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് നടി ഋഷഭ് പന്തിനെക്കുറിച്ച് സംസാരിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് കാറപകടത്തിൽ പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് ഋഷഭ് പന്ത്. സാവധാനം നടക്കാൻ ശ്രമിക്കുന്ന ചിത്രങ്ങൾ പന്ത് അടുത്തിടെ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവച്ചിരുന്നു.

അപകടത്തിനു ശേഷം പന്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ചിത്രം നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. താരത്തിനെതിരെ ഉർവശി നടത്തിയ വിമർശനാത്മക പോസ്റ്റുകൾ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. തനിക്ക് വേണ്ടി ഹോട്ടൽ ലോബിയിൽ മണിക്കൂറുകളോളം ആർ പി കാത്തിരുന്നതായി നടി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഇത് ഋഷഭ് പന്തിനെ ഉദ്ദേശിച്ചുള്ളതാണെന്നാണ് വിവരം. എന്നാൽ ഉർവശിയുടെ ആരോപണങ്ങൾ ഋഷഭ് പന്ത് തള്ളിയിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!