കേരള കോൺഗ്രസ് നേതാവ് രാജു തോമസിൻ്റെ അനുസ്മരണ സമ്മേളനം നടത്തി


ഹൈറേഞ്ചിലെ കേരള കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് പി.ജെ ജോസഫിൻ്റെ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം എന്നും ഉറച്ചു നിന്നിട്ടുള്ള രാജു തോമസിൻ്റെ അനുസ്മരണ സമ്മേളനം നാരകക്കാനം സെൻ്റ് ജോർജ് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം പാരിഷ് ഹാളിൽ നടന്നു. കേരള കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനകളിലൂടെ കടന്ന് വന്ന് യൂത്ത് ഫ്രണ്ടിൻ്റെ ജില്ലാ പ്രസിഡൻ്റായും പാർട്ടി ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവർത്തിച്ചു. എല്ലാവർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ഒരു പൊതു പ്രവർത്തകനും മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ എപ്പോഴും മുൻപന്തിയിൽ നിന്നിട്ടുള്ള രാജു ജില്ലാ ആസ്ഥാന വികസനത്തിന് തന്നെ സമീപിച്ചിട്ടുണ്ടെന്ന് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത പി.ജെ ജോസഫ് പറഞ്ഞു.
താൻ ഇടുക്കിയിൽ എത്തുമ്പോൾ മുതൽ ഉള്ള ബന്ധമാണ് ഇടുക്കിയിൽ എന്നോടൊപ്പം ചേർന്ന് പ്രവർത്തിച്ച ഒരാളാണ് രാജു തോമസ് എന്ന് പറഞ്ഞു. എൻ്റെ വിജയത്തിലും പരാജയത്തിലും എന്നേക്കാൾ സന്തോഷിക്കുകയും ദുഖിക്കു യയും ചെയ്തയാളാണ് രാജു തോമസ് എന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. രാജു തോമസിൻ്റെ വേർപാട് വേദനാജനകമാണെന്നും ജില്ലാ ആസ്ഥാനത്ത് എത്തിയാൽ എന്താ വശ്യത്തിനും സമീപിക്കാവുന്ന ഒരാളായിരുന്നു രാജു തോമസ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് സിനു വാലുമ്മേൽ അദ്ധ്യക്ഷത വഹിച്ചു.
വിവിധ കക്ഷി നേതാക്കളായ എ. പി. ഉസ്മാൻ, നോബിൾ ജോസഫ്, അഡ്വ. തോമസ് പെരുമന ,അഡ്വ. മനോജ് . എം. തോമസ്, അനിൽ കുവ പ്ലാക്കൽ, എം. മോനിച്ചൻ, പ്രദീപ് ജോർജ് , ജോയി കൊച്ചുകരോട്ട്, . വർഗീസ് വെട്ടിയാങ്കൽ, ജോസ് കുഴികണ്ടം, ഔസേപ്പച്ചൻ ഇടക്കുളം, എന്നിവർ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിച്ചു.
വിവിധ കക്ഷി നേതാക്കളായ എ. പി. ഉസ്മാൻ, നോബിൾ ജോസഫ്, അഡ്വ. തോമസ് പെരുമന ,അഡ്വ. മനോജ് . എം. തോമസ്, അനിൽ കുവ പ്ലാക്കൽ, എം. മോനിച്ചൻ, പ്രദീപ് ജോർജ് , . ജോയി കൊച്ചുകരോട്ട്,. വർഗീസ് വെട്ടിയാങ്കൽ, ജോസ് കുഴികണ്ടം, ഔസേപ്പച്ചൻ ഇടക്കുളം, കൂടാതെഫാദർ മൈക്കിൾ വെട്ടിക്കാട്ട്, ദീപിക ഡയറക്ടർ കോട്ടയം, നാരകക്കാനം ഇടവക വികാരി ഫാദർ സെബാൻ മേലേട്ട്, തെള്ളിത്തോട് ഇടവക വികാരി ഫാദർ സൈജു പുത്തൻ പറമ്പിൽഎന്നിവർ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിച്ചു