ശ്രീകൃഷ്‌ണ ജയന്തി -ഒരുക്കങ്ങൾ പൂർത്തിയായി
തൊടുപുഴ: ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രദേവസ്വങ്ങളുടെയും ആഭിമുഖ്യത്തില്‍ 18ന് ശ്രീകൃഷ്‌ണ ജയന്തി – ബാലദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി 120 കേന്ദ്രങ്ങളില്‍ പതാക ദിനാഘോഷങ്ങളും വിവിധ കേന്ദ്രങ്ങളില്‍ ഗോപൂജ ചടങ്ങുകളും നടന്നു. ശ്രീകൃഷ്‌ണജയന്തി ബാലദിനമായ 18ന് തൊടുപുഴയില്‍ 45 ലധികം സ്‌ഥലങ്ങളില്‍ ഉറിയടിയും ശോഭായാത്രയും നടക്കും.
തൊടുപുഴ – കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാര്‍മഠം മഹാദേവക്ഷേത്രം, വടക്കുംമുറി മുതലക്കോടം മഹദേവക്ഷേത്രം, ആരവല്ലിക്കാവ് ഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി, തെക്കുംഭാഗം ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രം, കാപ്പിത്തോട്ടം പുതുപ്പരിയാരം എന്നിവിടങ്ങളില്‍നിന്നും തൊടുപുഴ ശ്രീകൃഷ്‌ണസ്വാമിക്ഷേത്ര സന്നിധിയിലേക്ക് ശോഭായാത്ര നടക്കും.
ശ്രീകൃഷ്‌ണ ചൈതന്യകഥകളുടെ ദൃശ്യാവിഷ്‌കാരത്തോടെ വര്‍ണശബലമായ നിശ്‌ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭായാത്രയ്‌ക്ക് അകമ്ബടിയേകും. ശ്രീകൃഷ്‌ണ-രാധാവേഷധാരികളായ നൂറുകണക്കിന് ബാലിക ബാലന്‍മാര്‍ തൊടുപുഴ നഗരത്തെ അമ്ബാടിയാക്കി മാറ്റുന്ന മഹാശോഭായാത്ര വൈകിട്ട് 5 ന് കാരിക്കോട് ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് നഗരം ചുറ്റി മണക്കാട് ജങ്‌ഷന്‍ വഴി 6.45 ന് തൊടുപുഴ ശ്രീകൃഷ്‌ണസ്വാമിക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കും. തുടര്‍ന്ന് കൃഷ്‌ണതീര്‍ഥം കല്യാണമണ്‌ഡപത്തില്‍ പ്രസാദവിതരണ വും നടക്കും. 6.30 ന് ശ്രീകൃഷ്‌ണ സ്വാമിക്ഷേത്രത്തില്‍ വിശേഷാല്‍ ദീപാരാധനയും ശ്രീകൃഷ്‌ണ ജനനസമയമായ രാത്രി 12ന് വിശേഷാല്‍ പൂജകളും നടക്കും.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടം തയ്യക്കാവ് ദേവീക്ഷേത്രത്തില്‍നിന്നും വൈകിട്ട് 4.30 ന് നിശ്‌ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്ബടിയോടുകൂടിയ ശോഭായാത്ര ആരംഭിച്ച് ടൗണ്‍ ചുറ്റി മുട്ടം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. ബാലഗോകുലങ്ങളുടെയും വിവിധ ക്ഷേത്രദേവസ്വങ്ങളുടെയും ആഭിമുഖ്യത്തില്‍ കോളപ്ര ചക്കുളത്തുകാവ് ശ്രീഉമാമഹേശ്വര ക്ഷേത്രത്തില്‍നിന്നും കുടയത്തൂര്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടത്തും. അറക്കുളം മണ്‌ഡലത്തിലെ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ മൂലമറ്റം ഗണപതി ക്ഷേത്രത്തില്‍നിന്നും അറക്കുളം നെറ്റിക്കാട്ട് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടത്തും, ശേഷം ഉറിയടി നടക്കും. കാപ്പ്, തലമറ്റം മഹാദേവക്ഷത്രം, നെടുംപാറ മഹാദേവക്ഷേത്രം, മണിയന്തടം ശ്രീധര്‍മ്മശാസ്‌താക്ഷേത്രം, പനയക്കുന്ന്, മൈലക്കൊമ്ബ് കാഞ്ഞിരക്കാട്ട് ദേവീക്ഷത്രം എന്നിവിടങ്ങളില്‍നിന്നും 4 മണിക്ക് ശോഭായാത്ര ആരംഭിച്ച് അച്ചന്‍കവല പൂണവത്ത്‌കാവ്, ചെറായിക്കല്‍ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി കാപ്പ്-കുറിഞ്ഞിലിക്കാട്ട് ഭഗവതി ധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടി, പ്രസാദഊട്ട് എന്നിവ നടക്കും.
വഴിത്തല പാറ ജങ്‌ഷനില്‍നിന്നും ആരംഭിക്കുന്ന ശോഭായാത്ര വഴിത്തല തൃക്കൈയില്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടി നടക്കും. പടി. കോടിക്കുളം ചന്ദ്രപ്പിള്ളിക്കാവ് ദേവീക്ഷേത്രം, ഏഴല്ലൂര്‍ ധര്‍മ്മശാസ്‌താക്ഷേത്രം, പാറപ്പുഴ മഹാദേവക്ഷത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ കുളത്തിങ്കല്‍ കവലയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പടി.കോടിക്കുളം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധനയും നടക്കും. വണ്ണപ്പുറം പ്ലാന്റേഷന്‍ ഗുരുമന്ദിരത്തില്‍ നിന്നും കാളിയാര്‍, ഒടിയപാറ, വെണ്‍മറ്റം, ദര്‍ഭത്തൊട്ടി, മുട്ടുകണ്ടം, ചീങ്കല്‍സിറ്റി, നിരപ്പുപാറ എന്നിവിടങ്ങളില്‍ നിന്നും 2 മണിക്ക് ശോഭായാത്ര ആരംഭിച്ച് 4 ന് വണ്ണപ്പുറം ഗുരുമന്ദിരത്തില്‍ സംഗമിച്ച കാഞ്ഞിരക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം വഴി വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ സമാപിക്കുകയും തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം, കുട്ടികളുടെ കലാമത്സരങ്ങളും സമ്മാനദാനങ്ങളും നടക്കും. പുറപ്പുഴ-പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4ന് ആരംഭിക്കുന്ന ശോഭായാത്ര തറവട്ടം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. പ്രസാദവിതരണവും വിശേഷാല്‍ ദീപാരാധനയും നടക്കും. അരിക്കുഴ ഇടാട്ടുകുന്ന് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ശ്രീകൃഷ്‌ണജയന്തി ശോഭായാത്ര മൂഴിക്കല്‍കാവ് ദേവീക്ഷേത്രം വഴി കൊട്ടാറ്റ് വിഷ്‌ണുവണ്ണവര്‍ മഹാദേവക്ഷേത്രത്തില്‍ സമാപിക്കും.
ഉടുമ്ബന്നൂര്‍, ഇടമറുക്, പാറേക്കാവ് ദേവീക്ഷേത്രം, അമയപ്ര മഹാദേവക്ഷേത്രം, തട്ടക്കുഴ മഹാദേവ ധര്‍മ്മശാസ്‌താ ക്ഷേത്രം, മലയിഞ്ചി പാറയില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ 5 മണിക്ക് ഉടുമ്ബന്നൂര്‍ തൃക്കയില്‍ മഹാവിഷ്‌ണു ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദ വിതരണവും ഉറിയടിയും വിവിധ മത്സരപരിപാടികളുടെ സമ്മാനദാനവും സാംസ്‌കാരിക സമ്മേളനവും നടക്കും.
ഏഴല്ലൂര്‍ പ്ലാന്റേഷന്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിന്നും മലയിന്‍കാവ് ഭഗവതിക്ഷേത്രം, പയ്യാവ് ഹനുമാന്‍ ക്ഷേത്രം, പ്ലാന്റേഷന്‍ ശ്രീഭുവനേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ഉമാമഹേശ്വര ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ശോഭായാത്രകള്‍ 6.30 ന് കലൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന, ഉറിയടി, അന്നദാനം എന്നിവയും നടക്കും.
കുമാരമംഗലം വള്ളിയാനിക്കാട്ട് ശ്രീഭഗവതി ക്ഷേത്രത്തില്‍നിന്നും പെരുമ്ബിള്ളിച്ചിറ ശ്രീകൃഷ്‌ണപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്രയും ഉറിയടിയും പ്രസാദ വിതരണവും നടക്കും. മുല്ലശേരി പാറ, പാറക്കടവ്, നടുക്കണ്ടം എന്നിവിടങ്ങളില്‍ നിന്നും ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ 4 മണിക്ക് ശോഭായാത്ര ആരംഭിച്ച് കോലാനി ജംഗ്‌ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി കോലാനി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധനയും പ്രസാദ വിതരണവും നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഉറിയടിയും കുട്ടികളുടെ വിവിധ മത്സരങ്ങളും നടക്കും.
ചെറുതോണി: ശ്രീകൃഷ്‌ണ ജയന്തി മഹോത്സവത്തോടനുബന്ധിച്ച് മുളകുവള്ളി പഴശി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്‌ടമിരോഹിണി മഹോത്സവം നാളെ നടക്കും. മഹാശോഭായാത്ര രാവിലെ 10 ന് കൊക്കരക്കുളത്ത് നിന്ന് ആരംഭിച്ച് മുളകുവള്ളി ശ്രീദുര്‍ഗാദേവി മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരും. ഘോഷ യാത്രയ്‌ക്ക് ശേഷം കുട്ടികളുടെ ഉറിയടി, മഹാപ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കും. െ