പ്രധാന വാര്‍ത്തകള്‍
സ്വാതന്ത്ര്യത്തിന്‍റെ മാരിവില്ലഴക് 75 അടി നീളമുള്ള കാന്‍വാസില്‍ വിരിയിച്ച് കേരള ചിത്രകല പരിഷത്ത് കലാകാരര്‍


ഇടുക്കി : സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ തീയും വേവും മുതല്‍ സ്വാതന്ത്ര്യത്തിന്‍റെ മാരിവില്ലഴക് വരെ 75 അടി നീളമുള്ള കാന്‍വാസില്‍ വിരിയിച്ച് കലാകാരര്‍. 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഇടുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ല ഭരണകൂടവും കേരള ചിത്രകല പരിഷത്ത് ജില്ല ഘടകവും സംയുക്തമായാണ് ‘സ്വാതന്ത്ര്യ ചിത്രമെഴുത്ത്’ എന്ന പരിപാടി സംഘടിപ്പിച്ചത്. കേരള ചിത്രകല പരിഷത്തിന്‍റെ 15 കലാകാരരാണ് സ്വാതന്ത്ര്യദിനത്തലേന്ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടിനെ സ്വാതന്ത്ര്യ സ്‌മൃതികളാല്‍ നിറച്ചത്.സ്വാതന്ത്ര്യത്തിന്‍റെ മാരിവില്ലഴക് 75 അടി നീളമുള്ള കാന്‍വാസില്‍ വിരിയിച്ച്