ഇടുക്കി ജില്ലാ ഭരണകൂടം തപാല്‍ സ്റ്റാമ്ബ് പുറത്തിറക്കുന്നു


ഇടുക്കി; ഇടുക്കി ജില്ല രൂപികരിച്ചു 50 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണ കൂടം തപാല്‍ സ്റ്റാമ്ബ് പുറത്തിറക്കുന്നു.
ഇന്ന് ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11നു നടത്തുന്ന ചടങ്ങില്‍ കസ്റ്റമൈസെഡ് തപാല്‍ സ്റ്റാമ്ബിന്റെ പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.
ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലയിലെ എം.എല്‍.എ.മാരായ പി ജെ ജോസഫ്, എം എം മണി, വാഴൂര്‍ സോമന്‍, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഇടുക്കി പോസ്റ്റല്‍ സൂപ്രണ്ട് കെ.ജെ സെനിനാമ്മ, ഇടുക്കി തപാല്‍ വകുപ്പിലെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡോ. ഗിന്നസ് മാടസാമി, ജില്ലയിലെ വിവിധ ജനപ്രതിനിധികള്‍, കളക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്റ്റാമ്ബ് പ്രകാശനം.