‘സ്വാതന്ത്ര്യ ചിത്രപ്രദര്‍ശനം’ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു


ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇടുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ല ഭരണകൂടവും കേരള ചിത്രകലാ പരിഷത്ത് ജില്ല ഘടകവും സംയുക്തമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യ ചിത്രപ്രദര്‍ശനം’ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
കേരള ചിത്രകലാ പരിഷത്തിന്റെ 15 കലാകാരന്മാരാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് മിഴിവേകി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ 75 അടി നീളമുള്ള കാന്‍വാസില്‍ ചിത്രപ്രദര്‍ശനം ഒരുക്കിയത്.
ചിത്രകലാ പരിഷത്ത് ജില്ല പ്രസിഡന്റ് ഫ്രസ്‌കോ മുരളി, ജില്ല സെക്രട്ടറി ജോസഫ് അനുഗ്രഹ, ജോസ് ആന്റണി, കെ. ആര്‍. ഹരിലാല്‍, ടി.ജെ ജോസ്, നിള ബിജു, സജിദാസ് മോഹന്‍, കെ. ബി. ബാലചന്ദ്രന്‍, മോന്‍സി, സിനോജ് മാത്യു, അമൃത മുരളീധരന്‍, അനുഷ സന്തോഷ്, അജയന്‍ കടനാട്, ലക്ഷ്മി സന്തോഷ്, ബിനോയ് സെബാസ്റ്റ്യന്‍ തുടങ്ങി പ്രശസ്തരായ 15 ചിത്രകാരന്മാരാണ് ചിത്രമെഴുത്തില്‍ പങ്കെടുത്തത്.
ഉദ്ഘാടനത്തിന് ശേഷം ജില്ല കളക്ടര്‍ ഷീബ ജോര്‍ജിനൊപ്പം പ്രദര്‍ശനം വീക്ഷിച്ച മന്ത്രി കലാകാരന്മാരെ അഭിനന്ദിച്ചു. സ്വാതന്ത്യദിനാഘോഷ ചടങ്ങുകള്‍ക്ക് ശേഷം നിരവധി പേര്‍ ചിത്രപ്രദര്‍ശനം വീക്ഷിക്കാനെത്തി.