പ്രധാന വാര്‍ത്തകള്‍
നാലുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം
തൃശൂര്‍: കുന്നംകുളം തുവനൂരില്‍ നാലുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. തെങ്ങിന്റെ മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിച്ചു.
ദേഹമാസകലം ഗുരുതര പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കാതെ കുട്ടി കരഞ്ഞെന്നാരോപിച്ചായിരുന്നു മര്‍ദനം എന്ന് കുട്ടിയുടെ അമ്മ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ പഴക്കമുള്ള മുറിവുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി ഇതിന് മുന്‍പും മര്‍ദനത്തിന് ഇരയായിട്ടുണ്ടാകാം എന്നാണ് നിഗമനം. ശിശുക്ഷേമ വകുപ്പിന്റെ നിര്‍ദേശപ്രകാരം രണ്ടാനച്ഛന്‍ പ്രസാദിനെതിരെ പൊലിസ് കേസെടുത്തു