വെറ്ററിനറി സര്‍ജന് സസ്‌പെന്‍ഷന്‍
കട്ടപ്പന :സ്ഥിരമായി ആശുപത്രിയില്‍ ഹാജരാവാതിരുന്നതിനും നിരുത്തരവാദപരമായ രീതിയിലുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്ത വെറ്ററിനറി സര്‍ജന് സസ്‌പെന്‍ഷന്‍.ഉപ്പുതറ കോതപാറയില്‍ പ്രവര്‍ത്തിക്കുന്ന വളകോട് മൃഗാശുപത്രിയിലെ ഡോക്ടര്‍ എസ്.സന്തോഷിനെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സസ്‌പെന്റ് ചെയ്തത്.കഴിഞ്ഞ 4 വര്‍ഷമായി കോതപാറ ആശുപത്രിയുടെ ചുമതല ഡോക്ടര്‍ എസ്.സന്തോഷിനാണ് നല്‍കിയിരുന്നത്.എന്നാല്‍ സ്ഥിരമായി ആശുപത്രി അടഞ്ഞു കിടക്കുന്നത് കാരണം ക്ഷീരകര്‍ഷകര്‍ക്ക് അടക്കം ഡോക്ടറുടെ സേവനം ലഭിച്ചിരുന്നില്ല.മാസത്തില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് ഇദ്ദേഹം ആശുപത്രിയില്‍ എത്തിയിരുന്നത്.
മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നതായും പരാതി ഉയര്‍ന്നിരുന്നു.ആശുപത്രിയിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ഡോക്ടര്‍ക്കെതിരെ നിരന്തരമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഉപ്പുതറ പഞ്ചായത്ത് ഭരണസമിതി റസലൂഷന്‍ പാസാക്കി മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.തുടര്‍ന്ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉള്‍പ്പെട്ട അന്വേഷണ സമിതിയെ നിയോഗിച്ച് പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തി.ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റത്തിന് പുറമേ ജോലി കൃത്യമായി ചെയ്യാതെ മുഴുവന്‍ ദിവസത്തെയും ശമ്ബളം കൈപ്പറ്റിയതായും അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.