Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

സംസ്ഥാന വനിത കമ്മീഷന്‍ സിറ്റിങ്; 12 കേസുകള്‍ തീര്‍പ്പാക്കി



സംസ്ഥാന വനിത കമ്മീഷന്‍ തൊടുപുഴയില്‍ സിറ്റിങ് നടത്തി. കമ്മീഷനംഗം ഷാഹിദ കമാലാണ് കേസുകള്‍ പരിഗണിച്ചത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഗൗരവത്തോടെയാണ് കമ്മീഷന്‍ പരിഗണിക്കുന്നതെന്നും ഇത്തരം സംഭവങ്ങളില്‍ ഉചിതമായ നടപടികളാണ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്നും ഷാഹിദ കമാല്‍ പറഞ്ഞു. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് പ്രത്യേകമായാണ് അദാലത്ത് സംഘടിപ്പിച്ചത്. പരാതിക്കാര്‍ക്ക് വന്ന് പോകുന്നതിന് സൗകര്യത്തിനായി ജില്ലയെ നാല് മേഖലകളാക്കി തിരിച്ചാണ് സിറ്റിങ് നടത്തുന്നത്. കുടുംബ പ്രശ്‌നങ്ങള്‍, വസ്തു തര്‍ക്കങ്ങള്‍ തുടങ്ങി പരാതികളും പരിഗണിച്ചവയിലുണ്ടായിരുന്നു. ഇതില്‍ വനിത കമ്മീഷന് ഇടപെടാവുന്ന വിഷയങ്ങളിലെ പരാതികള്‍ പരിഹരിച്ചു. കമ്മീഷന് പരിഹരിക്കാന്‍ പറ്റാത്ത പരാതികളുമായി എത്തിയവരെ വ്യക്തമായ നിയമോപദേശം നല്‍കി മടക്കിയയച്ചെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
തൊടുപുഴ ടൗണ്‍ ഹാളില്‍ നടത്തിയ സിറ്റിങില്‍ ആകെ 37 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 12 എണ്ണം തീര്‍പ്പാക്കി. അഞ്ചെണ്ണത്തില്‍ വിവിധ വകുപ്പധികൃതരോട് റിപ്പോര്‍ട്ട് തേടി. ബാക്കി പരാതികള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കാനായി മാറ്റി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!