നിമിഷാര്‍ദ്ധം കൊണ്ട് കൊടിയ നാശം വിതച്ച് പൊടുന്നനെ ഇല്ലാതാവുന്ന ഗസ്റ്റ് വിന്‍ഡ് (Gustwind) അടിക്കടി കേരളത്തിലുണ്ടാവുമെന്ന് മുന്നറിയിപ്പ്
കണ്ണടച്ചു തുറക്കുംമുമ്ബ് രൂപപെട്ട് നിമിഷാര്‍ദ്ധം കൊണ്ട് ആ പ്രദേശത്ത് കൊടിയ നാശം വിതച്ച് പൊടുന്നനെ ഇല്ലാതാവുന്ന ഗസ്റ്റ് വിന്‍ഡ് (Gustwind) അടിക്കടി കേരളത്തിലുണ്ടാവുമെന്ന് മുന്നറിയിപ്പ്.
ദിവസങ്ങള്‍ക്ക് മുമ്ബ് തൃശൂരിലെ ചില മേഖലകളില്‍ ഉണ്ടായ ഇത്തരം കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയിരുന്നു. പതിനാലു ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ വിഭാഗം.
നിമിഷ പ്രതിഭാസമായതിനാല്‍, മഴയുടെയും കാറ്റിന്റെയും വരവ് അറിയുന്നതുപോലെ മുന്‍കൂട്ടി അറിയാനാവില്ല. എവിടെയാണോ അന്തരീക്ഷ മര്‍ദ്ദത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുന്നത് അവിടെ പെട്ടെന്ന് രൂപപ്പെടുകയാണ്.
ഇക്കഴിഞ്ഞ 13നാണ് കോതമംഗലത്തെ ഗസ്റ്റ് വിന്‍ഡ് വിറപ്പിച്ചത്. മഴയ്‌ക്കൊപ്പമെത്തിയ അതിശക്തമായ കാറ്റ് വന്‍മരങ്ങളെ പുഴുതെറിഞ്ഞു. വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു. മരങ്ങള്‍ വീണ് നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു.അനുഭവപ്പെട്ടത് നിമിഷങ്ങള്‍ മാത്രം .
അടുത്തിടെ കോഴിക്കോടും താണ്ഡവമാടിയിരുന്നു.2014 ഒക്ടോബറില്‍ ആലപ്പുഴ തൃക്കുന്നപ്പുഴയിലും ഇക്കൊല്ലം അങ്കമാലിയിലും വന്‍നാശനഷ്ടമുണ്ടാക്കി
വിനാശകാരി
#ടൊര്‍നാഡോ എന്നതുപോലെ ഗസ്റ്റ്നാഡോ (Gustnado) എന്ന് വിശേഷണം.
# മണിക്കൂറില്‍ 80-180 കിലോമീറ്റര്‍ വേഗമുണ്ടാവുമെങ്കിലും സെക്കന്‍ഡുകളോ ചിലപ്പോള്‍ പത്തു മിനിട്ടുവരെയോ മാത്രം നീണ്ടുനില്‍ക്കും.
# താണ്ഡവം പത്തു കിലോമീറ്ററിനുള്ളില്‍ ഒതുങ്ങും.
നിമിത്തം മഴമേഘങ്ങള്‍,
കാരണം, മര്‍ദ്ദവ്യത്യാസം
# വലിയ മഴമേഘങ്ങള്‍ (ക്യുമിലോനിംബസ്) ഒരു പ്രദേശത്ത് പെയ്തിറങ്ങുമ്ബോള്‍, സാന്ദ്രത കൂടിയ തണുത്ത വായുവിന്റെ സാന്നിദ്ധ്യം കൂടും. തൊട്ടടുത്ത ഭാഗത്തുള്ള സാന്ദ്രത കുറഞ്ഞ ചൂടുവായു അവിടേക്ക് മലവെള്ളം പോലെ പാഞ്ഞെത്തുന്നതാണ് ഗസ്റ്റ് വിന്‍ഡ് .
# കേരളത്തിന് മീതെ ഇത്തരം മഴമേഘങ്ങള്‍ തങ്ങിനില്‍ക്കുന്നതിനാല്‍ ഇനിയും ഗസ്റ്റ് വിന്‍ഡ് ഉണ്ടാകും.
കേരളത്തില്‍ ഗസ്റ്റ് വിന്‍ഡുകള്‍ വര്‍ദ്ധിച്ചേക്കും. ജാഗ്രത പാലിക്കണം.
-ഡോ. എസ്. അഭിലാഷ്,
ഡയറക്ടര്‍, കുസാറ്ര് റഡാര്‍ കേന്ദ്രം