പ്രധാന വാര്‍ത്തകള്‍
കൊച്ചി – ധനുഷ്കോടി ദേശീയപാത നിർമ്മാണ മറവിൽ 100 കോടിയുടെ പാറ മോഷണം; നെടുങ്കണ്ടം കോടതിയെ സമീപിച്ച് കളമശ്ശേരി സ്വദേശി
റോഡ് നിർമ്മാണത്തിന്റെ മറവിൽ 100 കോടിയോളം രൂപയുടെ പാറ മോഷണം.
കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ മൂന്നാർ മുതൽ ബോഡിമേട്ട് വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണത്തിന്റെ മറവിൽ 100 കോടിയോളം രൂപയുടെ പാറ മോഷണം നടത്തിയെന്നാരോപിച്ച് നെടുങ്കണ്ടം കോടതിയിൽ കേസ്. കരാർ ഏറ്റെടുത്ത കമ്പനിക്കെതിരെയാണ് കളമശ്ശേരി സ്വദേശി രിഗീഷ് ബാബു കേസ് ഫയൽ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മെയ് മാസത്തിൽ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് മൊഴി എടുത്തെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിച്ചില്ല. ഇതിനെതിരെയാണ് കോടതിയിൽ കേസ് നൽകിയത്. കേസിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഹാജരാക്കാൻ ശാന്തൻപോറ പൊലീസിനോട് കോടതി നിർദ്ദേശിച്ചു.