പ്രധാന വാര്‍ത്തകള്‍
മങ്കിപോക്സ്; കോട്ടയത്ത് 2 പേർ നിരീക്ഷണത്തിൽ
കോട്ടയം: മങ്കിപോക്സ് ബാധിച്ച കൊല്ലം സ്വദേശിക്കൊപ്പം യാത്ര ചെയ്ത കോട്ടയം ജില്ലയിലെ രണ്ട് പേർ നിരീക്ഷണത്തിൽ. ഇവരെ ജില്ലാ മെഡിക്കൽ ഓഫീസ് 21 ദിവസത്തേക്ക് ഹോം ക്വാറന്‍റൈൻ ഏർപ്പെടുത്തി. ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡിഎംഒ ഡോ എൻ.പ്രിയ അറിയിച്ചു.
ഈ മാസം 9ന് അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയ കൊല്ലം സ്വദേശിക്കാണ് ഇന്നലെ മങ്കിപോക്സ് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.