Idukki വാര്‍ത്തകള്‍നാട്ടുവാര്‍ത്തകള്‍
പട്ടികജാതി, പട്ടികവർഗ്ഗ സംയുക്ത സമിതി കട്ടപ്പനയിൽ നിൽപ്പ് സമരം നടത്തി

പട്ടികജാതി, പട്ടികവർഗ്ഗ സംയുക്ത സമിതി കട്ടപ്പനയിൽ നിൽപ്പ് സമരം നടത്തി.നിയമ സഭയിൽ ഇന്ത്യൻ ഭരണ ഘടന ശിൽപ്പി ഡോക്ടർ ബി ആർ അംബേദ്കറെ അധിക്ഷേപിച്ചു സംസാരിച്ച മണലൂർ MLA മുരളി പെരുനെല്ലി രാജി വയ്ക്കണം എന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് നടത്തിയ സമരത്തിന് KPMS ജില്ലാ പ്രസിഡന്റ് കെ പി സുരേഷ്‌കുമാർ അധ്യഷത വഹിച്ചു. കട്ടപ്പന ശാഖ പ്രസിഡന്റ് പ്രശാന്ത് രാജു സ്വാഗതം പറഞ്ഞു നിൽപ്പു സമരം കേരള സാമ്പവർ സൊസൈറ്റി ഇടുക്കി ജില്ലാ സെക്രട്ടറി കെ ആർ രാജൻ കോട്ടാമഠത്തിൽ ഉദ്ഘാടനം ചെയ്യ്തു. ഇടുക്കി ജില്ലാ ട്രഷറർ വി. വി വിജയകുമാർ ജില്ലാ കമ്മിറ്റി അംഗം ടി. രാജേന്ദ്രൻ, താലൂക്ക് ട്രഷറർ കെ ജി രാജേഷ് KPMS താലൂക്ക് യൂണിയൻ പ്രസിഡന്റ്‌എ ടി സാബു കട്ടപ്പന ശാഖ പ്രസിഡന്റ് ജാനു കരുണാകരൻ, വൈസ് പ്രസിഡന്റ് എം കെ നാരായണൻ, മനോജ് വടക്കേമുറി എന്നവർ സംസാരിച്ചു.