പ്രധാന വാര്‍ത്തകള്‍
ഇക്കുറി ഓണം ബംപർ 25 കോടി; ശുപാർശ അംഗീകരിച്ച് സർക്കാർ
തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ 25 കോടി രൂപയാണ്. ലോട്ടറി ഡയറക്ടറേറ്റിന്‍റെ ശുപാർശ അംഗീകരിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ചരിത്രത്തിലാദ്യമായാണ് ലോട്ടറി വകുപ്പ് 12 കോടിക്ക് മുകളിലുള്ള സമ്മാനങ്ങൾ പരിഗണിക്കുന്നത്.
സമ്മാനത്തുകയായ 25, 28, 50 കോടി രൂപയുടെ ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് ധനവകുപ്പിന് ശുപാർശ ചെയ്തത്. ഇതിൽ 25 കോടി രൂപയുടെ ടിക്കറ്റുകൾക്കാണ് സർക്കാർ അനുമതി നൽകിയത്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.
രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായ ഒരു കോടി രൂപ വീതം 10 പേർക്ക് നൽകും. വിൽപ്പന തിങ്കളാഴ്ച മുതൽ ആരംഭിക്കും. 90 ലക്ഷം രൂപ വരെ ടിക്കറ്റ് പ്രിന്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. 10 ശതമാനം ഏജൻസി കമ്മീഷനും 30 ശതമാനം നികുതിയും അടച്ചാൽ ലോട്ടറി വിജയിക്ക് 15.75 കോടി രൂപ ലഭിക്കും.