കേന്ദ്ര ഇ എസ് ഐ കോർപ്പറേഷൻ കട്ടപ്പനയിൽ അനുവദിച്ച 100 ബഡ് ആശുപത്രിയുടെ ടെണ്ടർ നടപടികൾ പുനരാരംഭിച്ചു

2024 മാർച്ച് മാസത്തിൽ കട്ടപ്പന ESI ആശുപത്രി,150 കോടി രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തികരിച്ചിരുന്നു എങ്കിലും കരാർ നേടിയ കമ്പനിയുടെ മുൻകാല പ്രവർത്തികളിൽ വീഴ്ച സംഭവിച്ചതിൻ്റെ പേരിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് കാരണം റീ- ടെൻഡർ വേണ്ടി വരികയായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള കമ്പനികൾ ടെണ്ടർ കരസ്ഥമാക്കാതിരിക്കാൻ ഉള്ള പ്രതേക വ്യവസ്ഥകളോടു കൂടിയാണ് ഇപ്പോൾ റീ- ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നത്. യോഗ്യരായ കമ്പനികൾക്ക് നിർമ്മാണ കരാർ ലഭിക്കുന്നതിന് വേണ്ടി പ്രത്യേകമായ വ്യവസ്ഥകൾ ടെൻഡർ ക്ഷണിച്ചു കൊണ്ടുള്ള വിഞ്ജാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2025 ജൂലൈ 24 ന് ആണ് ടെൻഡർ സംബന്ധിച്ചുള്ള പരസ്യം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 2025 ആഗസ്റ്റ് 25-ാം തീയതി 12 PM വരെയും, ടെൻ്റർ തുറക്കുന്നത് ആഗ്സ്റ്റ് മാസം 26-ാം തീയതി ഉച്ചയ്ക്ക് 1.30 PMനുമാണ്.
നേരത്തേ കട്ടപ്പന മുനിസിപ്പാലിറ്റി നിർമ്മലാ സിറ്റിയിൽ അനുവദിച്ച സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാവുന്നത്.













































































