കട്ടപ്പന അശോക ജംഗ്ഷനിൽ റോഡ് സൈഡിൽ നിൽക്കുന്ന മരത്തിൽ പുഴുവിൻ്റെ ശല്യം വർദ്ധിക്കുന്നു


ഇതുമൂലം യാത്രക്കാരും സമീപത്തെ വ്യാപാരികളും ദുരിതത്തിലായിരിക്കുകയാണ്
മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ നഗരസഭയിൽ പരാതി നൽകി. കട്ടപ്പന അശോക ജംഗ്ഷന് സമീപം റോഡ് സൈഡിൽ നിൽക്കുന്ന ചെറിയ മരത്തിലാണ് ആയിരകണക്കിന് പുഴുക്കൾ കൂടുകൂട്ടിയിരിക്കുന്നത്.
ഇവയുടെ ശല്യം വർദ്ധിച്ചതോടെ കാൽനടയാത്രക്കാരും സമീപത്തെ കച്ചവടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. രാവിലെ കടകൾ തുറക്കുമ്പോൾ 100 കണക്കിന് പുഴുക്കളാണ് സ്ഥാപനത്തിനുള്ളിലുള്ളത്. ഇതുമൂലം സ്ഥാപനം തുറക്കാൻ കഴിയാത്ത സാഹചര്യമാണെന്നും വ്യാപാരികൾ പറയുന്നു
പുഴുവിൻ്റെ ശല്യം കൊണ്ട് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ചെറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. ഇവയുടെ ദുർഗന്ധം മൂലം സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്നും വ്യാപാരികൾ പറയുന്നു. എത്രയും വേഗം മരം വെട്ടിമാറ്റി പുഴുക്കളുടെ ശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപരികൾ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി