പ്രധാന വാര്‍ത്തകള്‍
‘വിമതർ ആവശ്യപ്പെട്ടാൽ രാജിവെക്കും’ഔദ്യോഗിക വസതി ഒഴിഞ്ഞുവെന്ന് ഉദ്ദവ് താക്കറെ


മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വിമതർ ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും രാജിവെക്കുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. ഔദ്യോഗിക വസതി ഒഴിഞ്ഞ് താമസം സ്വന്തം വസതിയായ മാതോശ്രീയിലേക്ക് മാറുമെന്നും ഉദ്ദവ് താക്കറെ അറിയിച്ചു. ശിവസേനയും ഹൈന്ദവതയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഉദ്ധവ് താക്കറെ.