Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
കേരള ന്യൂസ്

സ്വപ്ന ക്ലിഫ് ഹൗസിൽ വന്നത് ഔദ്യോഗിക കാര്യത്തിന്; വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്



തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയായി വീഡിയോ പുറത്ത് വിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. ഔദ്യോഗിക ആവശ്യത്തിനായി സ്വപ്ന ക്ലിഫ് ഹൗസിൽ എത്തിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്ടോബർ 13ന് നടത്തിയ വാർത്താസമ്മേളനത്തിൻറെ വീഡിയോയാണ് പുറത്തുവിട്ടത്.

2020 ഒക്ടോബർ 13ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കോണ്സുലേറ്റ് ജനറലിൻറെ സെക്രട്ടറിയായാണ് സ്വപ്ന വന്നതെന്നും അവരെ അറിയാമെന്ന് നേരത്തെ പറഞ്ഞിരുന്നതായുമാണ് മുഖ്യമന്ത്രി പറയുന്നത്. കോൺസുലേറ്റ് ജനറൽ വരുമ്പോഴെല്ലാം ഇവർ ഹാജരാവുമെന്നത് വസ്തുതയാണെന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകുന്നതും വീഡിയോയിൽ കാണാം.

തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രസ്താവന നുണയാണെന്ന് സ്വപ്ന സുരേഷ് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി, ഭാര്യ, മകൾ, മകൻ എന്നിവരുമായി നിരവധി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ അതെല്ലാം മറന്നിട്ടുണ്ടെങ്കിൽ, അവസരം വരുമ്പോൾ എല്ലാം ഓർമ്മിപ്പിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. കസ്റ്റംസ് കേസിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) കേസിലും ക്രിമിനൽ നടപടിക്രമ പ്രകാരം കോടതിയിൽ നൽകിയ രഹസ്യമൊഴി മുതിർന്ന സിപിഎം നേതാവ് ചോർത്തിയെന്നും സ്വപ്ന ആരോപിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!