പ്രധാന വാര്‍ത്തകള്‍
ബഫര്‍സോണ്‍ ഉത്തരവ്; ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍


ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭൂമി പതിവ് ചട്ടങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നും നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി ഏവരും സഹകരിക്കണമെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. എസ്. അശോകനും കണ്‍വീനര്‍ പ്രഫ. എം.ജെ. ജേക്കബും അഭ്യര്‍ഥിച്ചു.