San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇന്ധനവിലവർധന പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നിലപാട് പറയണമെന്ന് ബാലഗോപാൽ



പതിനാറാം നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം. സിപിഐഎമ്മിലെ കെ എൻ ബാലാഗോപാലാണ് വിഷയം ഉന്നയിച്ചത്. ഇന്ധനവിലവർധനയിൽ പരിശോധിച്ച്, സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പത്ത് ദിവസം കാത്തിരുന്നേ നടപടി എടുക്കാൻ കഴിയുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീരുമാനമാകട്ടെ എന്ന് പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിഷയം ഉന്നയിച്ച് കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. അധിക നികുതി കുറച്ചു കൊടുക്കണം എന്നു പറഞ്ഞ് സമരം ചെയ്ത മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് അംഗീകരിക്കാൻ ആവില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിരന്തരമായി ഇന്ധനവിലയും പാചകവാതക വിലയും വർദ്ധിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് 15 മുതൽ നാല് വട്ടം ഇന്ധന വില വർദ്ധിപ്പിച്ചു. ഇനിയും വർധനവ് ഉണ്ടാകും എന്ന റിപ്പോർട്ടുകളാണ് ഉണ്ടാകുന്നത്. അനിശ്ചിതത്വം നിലനിൽക്കുകയാണ്. സാമൂഹ്യ ആഘാതം പഠിക്കുന്നതിന് മുമ്പേ വീണ്ടും വില കൂട്ടുകയാണ്. സാമൂഹ്യ ആഘാത പ്രത്യാഘാതങ്ങൾ പഠിക്കണമെങ്കിൽ ഈ അനിശ്ചിതത്വം അവസാനിക്കുകയുള്ളു. അതിന് കുറച്ചു ദിവസങ്ങൾ കൂടി ആവശ്യമാണെന്ന് മുഖ്യമന്ത്രി പ‍‌റഞ്ഞു.

അടിയന്തരമായ സാഹചര്യമാണെന്നും നിർമ്മാണമേഖലയും പ്രതിസന്ധിയിലാണെന്നും കെഎൻ ബാല​ഗോപാൽ പറഞ്ഞു. വാണിജ്യ സിലിണ്ടറിന്റെ വില ഒറ്റയടിക്ക് വർധിപ്പിച്ചു. പെട്രോൾ, ഡീസൽ വിലയും വർദ്ധിപ്പിച്ചു. ടാറിന്‍റെയും ബിറ്റുമിന്റെയും വില വർധിച്ചു. വിമാന ഇന്ധനത്തിന്റെ വിലയും വർധിച്ചു. മുമ്പ് വിലവർധന വന്നപ്പോൾ മുൻ പ്രതിപക്ഷ നേതാവ് ശബ്ദമുയർത്തിയതും നാട്ടിൽ സമരം നടന്നതും കണ്ടതാണെന്ന് അദേഹം പറഞ്ഞു. ഇന്ധന വില വർദ്ധനവ് നാട്ടിലെ എല്ലാ മേഖലയും ബാധിക്കും. കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ നിലപാട് പറയണമെന്ന് കെഎൻ ബാല​ഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ കൊള്ളയടിക്കുകയാണ്. സംസ്ഥാന സർക്കാരും അതിനു കൂട്ടുനിൽക്കുന്നുവെന്ന് കെഎൻ ബാല​ഗോപാൽ കുറ്റപ്പെടുത്തി.


ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ട്. തീരുമാനമാകട്ടെ തീരുമാനം ആകട്ടെ എന്നു പറഞ്ഞിരിക്കാൻ പറ്റില്ല. ആദ്യത്തെ അടിയന്തരപ്രമേയത്തിൽ തന്നെ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ ആക്കാൻ അല്ല. ജനജീവിതം ദുസഹമാണെന്നും സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതാണെന്നും കെഎൻ ബാല​ഗോപാൽ ആവശ്യപ്പെട്ടു. രാഷ്ട്രീയമായി പ്രതിക്കൂട്ടിൽ ആകുകയും ഒന്നുമില്ലല്ലോ. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പാലിക്കുന്നയാളാണെന്ന് തെളിയിക്കാൻ പറ്റുമെന്ന് അദേഹം പറഞ്ഞു.

നികുതി മുഴുവൻ സർക്കാരിന് ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 3100 കോടി രൂപയുടെ അധിക വരുമാനം കഴിഞ്ഞ സർക്കാരിൽ ഉണ്ടായിട്ടുണ്ട്. ഒരു രൂപ കുറച്ചിട്ടില്ല. നികുതി കുറയ്ക്കുന്ന മണ്ടത്തരങ്ങൾ ഞങ്ങൾ കാണിക്കില്ല എന്നാണ് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് സഭയിൽ പറഞ്ഞത്. തന്നോട് മണ്ടത്തരം ചെയ്യാൻ വേണ്ടിയിട്ടാണോ മുൻധന കാര്യ മന്ത്രി ഉപദേശിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!