കാര്‍ പണയം വച്ച് പണം തട്ടിയ കേസില്‍ കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയും സുഹൃത്തും അറസ്റ്റില്‍
തൃശൂര്‍: കാര്‍ പണയം വച്ച് പണം തട്ടിയ കേസില്‍ കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറിയും സുഹൃത്തും അറസ്റ്റില്‍.
ഇടുക്കി തെള്ളിത്തോട് സ്വദേശി നന്ദിക്കുന്നേല്‍ നിധിന്‍ ലൂക്കോസ്(25), കോഴിക്കോട് പേരാമ്ബ്ര വടക്കേക്കര വീട്ടില്‍ അജയ് ഗംഗാധരന്‍ (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറിയായ നിധിന്‍ ലൂക്കോസ് പൈനാവ് ധീരജ് വധക്കേസിലെ നാലാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പൊയ്യ സ്വദേശി കൈതക്കാട് സജീവന്റെ കാറാണ് പണയം വച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ആഴ്ചകള്‍ക്ക് മുമ്ബ് സജീവന്‍ ഇടുക്കിയിലുള്ള സുഹൃത്തിന് ഭാര്യയുടെ പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കാര്‍ നല്‍കി. സുഹൃത്ത് കൊണ്ടുപോയ കാര്‍ അയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതികള്‍ക്ക് നല്‍കിയത്. കാര്‍ ഓടിക്കുന്നതിന് കൊടുത്ത ശേഷം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് എസ്‌എച്ച്‌ഒ സജിന്‍ ശശി, എസ്‌ഐ രമ്യ കാര്‍ത്തികേയന്‍, എഎസ്‌ഐമാരായ കെ.ആര്‍.സുധാകരന്‍, വി.എം.ബിജു, സീനിയര്‍ സിപിഓമാരായ കെ.ടി.ഷീജ, ജിബിന്‍ കെ.ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.