കലാപ ആഹ്വാനശ്രമം; സ്വപ്‌ന സുരേഷനെതിരെ കസബ പൊലീസ് കേസെടുത്തു
കസബ : സ്വപ്ന സുരേഷിനെതിരെ കസബ പൊലീസ് കേസെടുത്തു. കലാപ ആഹ്വാനശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് സിപി പ്രമോദിന്റെ പരാതിയിലാണ് നടപടി.
കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ , ഐടി 65 എന്നീ വകുപ്പുകൾ പ്രകാരമാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തത്. പാലക്കാട് ഡിവൈ.എസ്.പിക്ക് സി.പി പ്രമോദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായി മൊഴി നൽകി കലാപം സൃഷ്ടിക്കാനാണ് സ്വപ്ന ശ്രമിക്കുന്നതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തിൽ തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്. ചിലർ സ്വപ്നയുടെ മൊഴികൾ വിശ്വസിച്ച് ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് പരാതി നൽകിയിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യാൻ ശ്രമം നടന്നുവെന്ന് ആരോപിച്ച് മുൻ മന്ത്രി കെ.ടി ജലീലും സ്വപ്നയ്ക്കെതിരെ നേരത്തെ പരാതി നൽകിയിരുന്നു.