കേരള ന്യൂസ്
പരിസ്ഥിതി ലോല മേഖല വിധി; കോഴിക്കോട് മലയോര മേഖലകളിലെ ഇന്ന് ഹർത്താൽ


കോഴിക്കോട്: സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പൂർണമായി 12 പഞ്ചായത്തുകളിലും ഭാഗികമായി മൂന്ന് പഞ്ചായത്തുകളിലും എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിലുമാണ് ഹർത്താൽ. അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.