പുതിയരീതിയിലുള്ള പ്രവര്‍ത്തനം കൊണ്ടുവരാന്‍ മകന് കഴിയും; തൊടുപുഴ ഭാരമേറിയ ഉത്തരവാദത്തിമെന്ന് അപു

തൊടുപുഴയുടെും കേരളത്തിന്റെയും സമഗ്ര വികസനമെന്ന ലക്ഷ്യത്തോടെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന് പിജെ ജോസഫ്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ മുന്‍തൂക്കം നല്‍കി ചെറുപ്പക്കാരെ ഉള്‍പ്പെടെ ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകുന്ന നടപടിയാണ് ഉണ്ടായിരുന്നത്. പുതിയരീതിയിലുള്ള പ്രവര്‍ത്തനം അപു ജോണിന് കൊണ്ടുവരാന്‍ കഴിയുമെന്ന് അദേഹം പറഞ്ഞു. അപുവിന് അത് ചെയ്യാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് അദേഹം പറഞ്ഞു.
തൊടുപുഴയില്‍ മത്സരിക്കുകയെന്നത് ഭാരമേറിയ ഉത്തരവാദിത്തമാണെന്ന് അപു ജോണ്‍ പറഞ്ഞു. അപ്പച്ചന്‍ കാഴ്ചവെച്ച പ്രവര്‍ത്തനത്തിന് പിന്തുടര്‍ച്ച എന്ന നിലയില്‍ ഇറങ്ങുമ്പോള്‍ കേരളത്തിലെ മറ്റ് നിയോജക മണ്ഡലത്തിനേക്കാള്‍ ഭാരം പിടിച്ച ഉത്തരവാദിത്തം തന്നെയാണ്. കേരളത്തിലെ ഏറ്റവും വികസനം നടന്ന ഒരു പ്രദേശമാക്കി തൊടുപുഴയെ മാറ്റിയ പിജെ ജോസഫിന് പിന്‍ഗാമിയായിട്ട് വരുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഉത്തമബോധ്യമുണ്ടെന്ന് അപു ജോണ്‍ പറഞ്ഞു.
തൊടുപുഴയിൽ പിജെ ജോസഫിന് പകരം മകൻ അപു ജോൺ ജോസഫാണ് കളത്തിലിറങ്ങുന്നത്. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പിൻമാറ്റമെന്ന് പിജെ ജോസഫ്. 10 സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ജോസഫ് വിഭാഗം. എന്നാൽ കോൺഗ്രസ് കടുത്ത നിലപാട് സ്വീകരിച്ചതോടെ ഏറ്റുമാനൂരും ഇടുക്കിയും വിട്ടു നൽകേണ്ടിവന്നു. ഇതേ തുടർന്ന് എട്ടു സീറ്റുകളിലാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
കടുത്തുരുത്തിയിൽ മോൻസ് ജോസഫും തിരുവല്ലയിൽ വർഗീസ് മാമനും സ്ഥാനാർഥികളായി. കുട്ടനാട്ടിൽ റെജി ചെറിയാൻ, ചങ്ങനാശേരിയിൽ വിനു ജോബ്, കോതമംഗലത്ത് ഷിബു തെക്കുംപുറം ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ കാഞ്ഞങ്ങാട് -ഷൈജി ഓട്ടപ്പള്ളി എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.













































































