കേരള ന്യൂസ്
പ്രതിപക്ഷം അർഥശൂന്യമായ വിവാദങ്ങൾ ഉണ്ടാക്കുന്നു: പ്രകാശ് കാരാട്ട്


തൃശൂർ: ഇപ്പോഴത്തെ വിവാദം മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രതിപക്ഷം അർത്ഥശൂന്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ രാമനിലയത്തെ ഗവണ്മെൻറ് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസ്റ്റ് ഹൗസിൽ വച്ചാണ് പ്രകാശ് കാരാട്ടിനെ മുഖ്യമന്ത്രി കണ്ടത്.