കേരള ന്യൂസ്
റേഷന്‍ വിതരണം വെട്ടിക്കുറച്ച് കേന്ദ്രം; റേഷന്‍ വിതരണം തുടരാനാകുമോ എന്ന് ആശങ്കയെന്ന് ഭക്ഷ്യമന്ത്രി


തിരുവനന്തപുരം: കേരളത്തിൻറെ ഗോതമ്പ്, മണ്ണെണ്ണ റേഷൻ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യയുടെ 43% പേർക്ക് മാത്രമേ റേഷൻ അർഹതയുള്ളൂവെന്നാണ് കേന്ദ്ര സർക്കാരിൻറെ നിലപാട്.
കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിൻറെ ഉത്തരവ് പ്രകാരം, റേഷനിൽ നിന്ന് ഒഴിവാക്കിയ മുൻഗണനേതര വിഭാഗങ്ങളിൽ 57% പേർക്ക് ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് നൽകിയിരുന്ന 6,459.074 ടൺ ഗോതമ്പ് നിർത്തലാക്കി. ജനസംഖ്യയുടെ 57% പേർക്ക് ഗോതമ്പ് ലഭ്യമല്ല.