കേരള ന്യൂസ്
കറുത്ത മാസ്ക് ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം? ചോദ്യവുമായി ഇ പി ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിലെ കറുത്ത മാസ്ക് നിരോധനത്തെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്തുകൊണ്ടാണ് ഇത്ര നിർബന്ധമെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യം അക്രമമാണോ എന്നും അദ്ദേഹം ചോദിച്ചു.
ഇന്നും ഇന്നലെയും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് കറുത്ത മാസ്ക് ധരിച്ചവരെ തടഞ്ഞത്. തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയവരിൽ കറുത്ത മാസ്ക് ധരിച്ചവരെ പൊലീസ് തടയുകയും പകരം മഞ്ഞ മാസ്ക് നൽകുകയും ചെയ്തു. കറുത്ത ചുരിദാറും മാസ്കും ധരിച്ച രണ്ട് ട്രാൻസ്ജെൻഡറുകളും ഇന്നലെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് തടഞ്ഞിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.