ആരോഗ്യംകേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍
ചെള്ളുപനി;പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: വർക്കലയിൽ ചെള്ളുപനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഉടൻ സ്ഥലം സന്ദർശിക്കാൻ പ്രത്യേക സംഘത്തിന് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കൽ കോളേജ്, ചെറുന്നിയൂർ പ്രദേശം എന്നിവിടങ്ങൾ സന്ദർശിക്കും.
ചെറിയന്നൂർ മെഡിക്കൽ ഓഫീസർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തിപ്പെടുത്തുകയാണ്. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പനിയെക്കുറിച്ച് എല്ലാവരും ബോധവാൻമാരാകണമെന്നും മന്ത്രി പറഞ്ഞു.