കേരള ന്യൂസ്
അട്ടപ്പാടി മധുകേസിൽ സാക്ഷി വീണ്ടും കൂറുമാറി


തിരുവനന്തപുരം: അട്ടപ്പാടി മധു കേസിലെ സാക്ഷി വീണ്ടും കൂറുമാറി. പതിനൊന്നാം സാക്ഷിയായ ചന്ദ്രൻ എന്നയാളാണ് കൂറുമാറിയത്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും ഇയാൾ മാറ്റം വരുത്തി. പൊലീസിന്റെ ഭീഷണിയെ തുടർന്നാണ് ആദ്യം മൊഴി നൽകിയതെന്ന് ചന്ദ്രൻ കോടതിയിൽ പറഞ്ഞു.
ഇതോടെ രണ്ട് പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി. പത്താം സാക്ഷിയായ ഉണ്ണികൃഷ്ണനും ഇന്നലെ കൂറുമാറിയിരുന്നു. പൊലീസിന്റെ ഭീഷണിയെ തുടർന്നാണ് ആദ്യം മൊഴി നൽകിയതെന്നും ഉണ്ണികൃഷ്ണൻ വിശദീകരിച്ചു.
2018 ഫെബ്രുവരി 22നാണ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 16 പ്രതികളാണുള്ളത്. കേസിൽ വിചാരണ നീട്ടുന്നതിനെതിരെ മധുവിന്റെ കുടുംബം ശക്തമായി പ്രതിഷേധിക്കുകയാണ്.