പ്രധാന വാര്‍ത്തകള്‍
മകളെ പീഡിപ്പിച്ച പിതാവിന് 20 വർഷം തടവ്


കട്ടപ്പന : പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി. 20 വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവ് അനുഭവിക്കണം.നെടുംങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സുസ്മിത ജോൺ ഹാജരായി.