Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിമാനത്താവളങ്ങളിൽ ചായയ്ക്കും സ്നാക്സിനും വീണ്ടും തീവില



പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് 3 വർഷം മുൻപു വില കുറപ്പിച്ചെങ്കിലും കോവിഡ് കാലത്തിന്റെ മറവിൽ വീണ്ടും വില കുത്തനെ കൂട്ടിയെന്നാണു പരാതി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു ചായയ്ക്ക് ജിഎസ്ടി അടക്കം 100 രൂപ ഈടാക്കിയതിന്റെ ബില്ല് സഹിതം പൊതുപ്രവർത്തകൻ ഷാജി ജെ. കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു.

വൈകാതെ പരിഗണിക്കും.നെടുമ്പാശേരി അടക്കം വിമാനത്താവളങ്ങളിൽ ചായയ്ക്കും കടിക്കും (സ്നാക്സ്) അമിതവില ഈടാക്കുന്നതിനെതിരെ ഷാജി ജെ. കോടങ്കണ്ടത്ത് 2019ൽ പ്രധാനമന്ത്രിക്കു പരാതി നൽകിയിരുന്നു. അമിതവില നിയന്ത്രിക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് എയർപോർട്ട് അധികൃതർക്കു നിർദേശം നൽകിയതോടെ െടർമിനലിനകത്തും പുറത്തും ചായയ്ക്കു 15 രൂപയും കാപ്പിക്ക് 20 രൂപയും കടിക്ക് 15 രൂപയുമായി വില കുറച്ചിരുന്നു. നെടുമ്പാശേരി, കണ്ണൂർ, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഇതു നടപ്പാകുകയും ചെയ്തു.

എംആർപിയെക്കാൾ കൂടുതൽ വിലയ്ക്കു വിമാനത്താവളങ്ങളിൽ സാധനങ്ങൾ വിൽക്കാൻ പാടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിരുന്നു. ന്യായവിലയ്ക്കു ചായയും കാപ്പിയും ലഭ്യമാക്കാനുള്ള വെൻഡിങ് മെഷീനുകൾ എയർപോർട്ടുകളിൽ സ്ഥാപിക്കാനും നിർദേശം നൽകിയിരുന്നു.എന്നാൽ, മെഷീനുകൾ ഒരു വിമാനത്താവളത്തിലും സ്ഥാപിക്കപ്പെട്ടില്ല. കോവിഡ് എത്തിയതോടെ ചായ, കാപ്പി നിരക്ക് വീണ്ടും 100നു മുകളിലെത്തി. ചില വിമാനത്താവളങ്ങളിൽ ഇത് 250 രൂപ വരെ ഉയർന്നിട്ടുണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!