വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പി.സി. ജോര്‍ജിന് നോട്ടീസ് നല്‍കും
തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പി.സി. ജോര്‍ജിന് നോട്ടീസ് നല്‍കും.തിരുവന്തപുരം അനന്തപുരി മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.
ചോദ്യംചെയ്യലിന് ഹാജരാകാതെ തൃക്കാക്കരയില്‍ പ്രചാരണത്തിന് പോയതിനെതിരെ അന്വേഷണ സംഘം നിയമോപദേശം തേടിയിരുന്നു. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.
അതേസമയം പി.സി. ജോര്‍ജ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത് ജാമ്യ ഉപാധി ലംഘിച്ചതല്ലെന്നും നിയമോപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കേണ്ടതില്ല. ചോദ്യം ചെയ്ത് വിട്ടയയ്ക്കാനാണ് നിലവില്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ ഒരുതവണ തിരുവനന്തപുരം ജില്ലാ കോടതി പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയതാണ്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.