പാറക്കടവിൽ നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്‌സയിലായിരുന്ന വ്യാപാരി മരണത്തിന് കീഴടങ്ങി


കട്ടപ്പന : സംസ്ഥാന പാതയിൽ പാറക്കടവിൽ സ്കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികനായ വ്യാപാരി ചികിത്സയിൽ കഴിയവെ മരണത്തിന് കീഴടങ്ങി.തിങ്കളാഴ്ച്ച രാവിലെ 10.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.കട്ടപ്പന ഇടുക്കികവല വേഴേക്കൊമ്പിൽ ഫിലിപ്പോസ് ( മോനിച്ചൻ) ആണ് മരിച്ചത്.ഞായറാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാനായി പോകുന്ന വഴി പാറക്കടവിൽ നിന്ന് ബൈപ്പാസ് റോഡിലേയ്ക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നു വന്ന മാരുതി എർട്ടിഗ കാർ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന യുവാക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.തലയ്ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്ന് വിദഗ്ദ്ധ ചികിത്‌സയ്ക്കായി ഇദ്ദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.എന്നാൽ അർധ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ചു.ഇടുക്കി കവലയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് മരണമടഞ്ഞ മോനിച്ചൻ.അപകടമുണ്ടാക്കിയ കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിരുന്നു.