പ്രധാന വാര്‍ത്തകള്‍
പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു


ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. തെക്കന്‍ കാശ്മീരിലെ പുല്‍വാമയിലെ ഗുണ്ടിപോര മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരമാണ് സുരക്ഷാ സേന മേഖലയില്‍ പരിശോധന ആരംഭിച്ചത്.
ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് കാശ്മീര്‍ സോണ്‍ പൊലീസ് ഐജി വിജയ് കുമാര്‍ പറയുന്നത്. ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണ്.