നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും


അന്വേഷണത്തിനു കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.
അന്വേഷണ പുരോഗതിയാകും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുക. അന്വേഷണത്തിനു കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹരജി നാളെ ഹൈക്കോടതിയും പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 31നകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദേശം. വിചാരണ കോടതി നാളെ കേസ് പരിഗണിക്കും. അന്വേഷണത്തിനു കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്. ചൊവ്വാഴ്ച ആണ് ഈ ഹരജിയും പരിഗണിക്കുക. ഇക്കാര്യം പ്രൊസിക്യൂഷന്‍ നാളെ വിചാരണ കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതിയും കോടതിയെ ബോധിപ്പിക്കും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ ശേഖരിച്ച തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടിയത്.
നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നും ദിലീപ് പള്‍സര്‍ സുനിക്ക് ഒരു ലക്ഷം രൂപ നല്‍കിയതിന് തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്ന നമ്ബര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ മൊഴി നുണ ആണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. സമയം നീട്ടി ചോദിച്ചുള്ള അപേക്ഷയില്‍ ക്രൈംബ്രാഞ്ച് ഇക്കാര്യവും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സൈബര്‍ തെളിവുകള്‍ അടക്കം പരിശോധിക്കാന്‍ മൂന്ന് മാസം കൂടി സമയം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.