Idukki വാര്‍ത്തകള്‍
കാരുണ്യ തണൽ പദ്ധതി


ചെറുതോണി: ചെറുതോണിയില്‍ നടക്കുന്ന യൂത്ത് ഫ്രണ്ട് എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ആയിരത്തൊന്ന് ഫലവൃക്ഷതൈകള്‍ ജില്ലയിലുടനീളം നട്ടു പരിപാലിക്കുന്ന കാരുണ്യ തണല്‍ പദ്ധതിക്ക് പാറേമാവ് കൊലുമ്ബന്‍ സമാധിയില്‍ പരിപാടികളുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡന്റ് ഷിജോ തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജന.സെകട്ടറി ജോമോന്‍ പൊടി പാറ, ട്രഷറര്‍ ടെസിന്‍ കളപ്പുര, പ്രിന്റോ ചെറിയാന്‍, അല്‍മ്ബിന്‍ വറപോള, ഡിജോ വട്ടോത്ത്, മാത്യൂ അറയ്ക്കല്‍ , ജോഷി വി പി എന്നിവര്‍ പങ്കെടുത്തു.