പ്രധാന വാര്‍ത്തകള്‍സിനിമ
ബലാത്സംഗകേസ് വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ


കൊച്ചി :നടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഗോപിനാഥിന്‍റെ ബെഞ്ചാണ് ഇന്ന് വാദം കേൾക്കുക. കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ വിജയ് ബാബു ജോർജിയയിലേക്ക് കടന്നിരുന്നു. പ്രതിയെ രാജ്യത്തെത്തിക്കാൻ എംബസി മുഖേന നടത്തുന്ന ശ്രമങ്ങൾ സർക്കാർ, കോടതിയെ അറിയിക്കും. എന്നാൽ ആരോപണങ്ങളുടെ നിജസ്ഥിതി കോടതിയെ ധരിപ്പിച്ച് മുൻകൂർ ജാമ്യം നേടാമെന്ന പ്രതീക്ഷയിലാണ് വിജയ് ബാബു.