സൗജന്യ മെഡിക്കൽ ക്യാമ്പ് 22 ന് കട്ടപ്പനയിൽ


പാലാ മാർ സ്ലീവാ മെഡിസിറ്റി, കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിലെ പിതൃവേദി, എസ്എംവൈഎം എന്നിവയുമായി സഹകരിച്ച് 22ന് രാവിലെ 10 മുതൽ 2 വരെ പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ക്യാംപ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
മാർ സ്ലീവാ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ ക്യാംപിന് നേതൃത്വം നൽകും. കോവിഡാനന്തരമുള്ള ബുദ്ധിമുട്ടുകൾ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയ്ക്കുവേണ്ട പരിശോധനയും വിദഗ്ധ നിർദേശങ്ങളും ക്യാംപിൽ നിന്ന് ലഭിക്കുമെന്ന് സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് തെക്കേവയലിൽ, ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.മനു കിളികൊത്തിപ്പാറ, അസിസ്റ്റന്റ് വികാരി ഫാ.നോബിൾ പൊടിമറ്റത്തിൽ, സണ്ണി തയ്യിൽ, നോബിൾ വേഴാമ്പത്തോട്ടം, കെ.സി.ചാക്കോ എന്നിവർ പറഞ്ഞു.
കാർഡിയോളജി, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ഓഫ്താൽമോളജി, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, പൾമനോളജി, ഗ്യാസ്‌ട്രോഎന്ററോളജി, ഓങ്കോളജി, നെഫ്രോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ക്യാംപിൽ ലഭിക്കും. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് മെഡിസിറ്റിയിൽ പ്രത്യേകം ഇളവുകളും ലഭിക്കും. ആകെ 500 പേർക്കാണ് ക്യാംപിൽ പങ്കെടുക്കാൻ അവസരമെന്നും സംഘാടകർ പറഞ്ഞു.
ഫോൺ: 9995780572, 9447916857, 9446130967.