സേഫ് കട്ടപ്പന എന്ന പദ്ധതിക്ക് രൂപം നൽകി
മഴക്കാലത്ത് മോഷണം കൂടാൻ സാദ്ധ്യതയുള്ളതിനാൽ
മഴക്കാലത്തിന് മുന്നോടിയായി കട്ടപ്പന DYSP V A നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും വ്യാപാരികൾ റസിഡൻസ് അസോസിയേഷനുകൾ ടാക്സി ഡ്രൈവർമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയത്.
പൊതുജനങ്ങൾ അവരുടെ വീടിന്റെ കതകിന്റെയും മറ്റും അടച്ച് ഉറപ്പ് നല്ല രീതിയിൽ ആക്കേണ്ടതാണ്,
കൂടാതെ റെസിഡൻറ്സ് അസോസിയേഷനുകൾ വാട്സപ്പ് ഗ്രൂപ്പിന് രൂപം നൽകുക,എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഗ്രൂപ്പ് കോളിലൂടെ എല്ലാവരെയും അറിയിക്കൂക, ടൗണിലേയും വീടുകളിലേയും കേടായ ക്യാമറകൾ നന്നാക്കി വയ്ക്കുക,
ഒറ്റയ്ക്ക് വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് വേണ്ട സഹായങ്ങൾ റെസിഡൻറ്റ്സ് ആസോസിയേഷനുകൾ അവരുടെ ഏരിയായിൽ നൽകുക, വ്യാപാര സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഉള്ളവർ പോലീസിന്റെ ഫോൺ നമ്പർ സെക്യൂരിറ്റിക്ക് നൽകണം, വീടുകളുടെ പരിസരങ്ങളിൽ അപരിചിതരായ ആളുകളെ സംശയകരമായ രീതിയിൽ കണ്ടാൽ പോലീസിൽ അറിയിക്കുക,
സ്വർണ്ണാഭരണങ്ങൾ പണം തുടങ്ങിയ വില കൂടിയ വസ്തുക്കൾ വീട്ടിൽ വച്ചിട്ട് വീട് പൂട്ടി പുറത്ത് പോകാതിരിക്കുക, മാക്സിമം വീടുകളിൽ CCTV സ്ഥാപിക്കാനും പണിയായുധങ്ങൾ വീടിന് വെളിയിൽ സൂക്ഷിക്കാതിരിക്കാനും പോലീസിന്റെ ഫോൺ നമ്പർ എല്ലാവരും കൈയ്യിൽ കരുതുവാനും കട്ടപ്പന DYSP V. A നിഷദ് മോൻ അറിയിച്ചു.
യോഗത്തിൽ കട്ടപ്പന DYSP V.A നിഷാദ്മോൻ , കൂടാതെ കട്ടപ്പന IP SHO വിശാൽ ജോൺസൻ, വ്യാപരിവ്യവസായി അംഗങ്ങൾ , റെസിഡൻറ്സ് അസോസിയേഷൻ അംഗങ്ങൾ മറ്റ് സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.