ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് : ജാഗ്രത തുടരണമെന്ന് ജില്ലാ കളക്‌ടർ


ഇടുക്കി: ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലായെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ പൊലീസ്, വനം, ടൂറിസം വകുപ്പ് എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നതിന് തൊടുപുഴ താലൂക്ക് ഡെപ്യൂട്ടി കളക്ടര്‍( ആര്‍ ആര്‍ ) ഇടുക്കി, ഇടുക്കി താലൂക്ക് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഇടുക്കി, പീരുമേട് താലൂക്ക് എ. സി. എസ്.ഒ കുമളി, ദേവികുളം താലൂക്ക് സബ് കളക്ടര്‍ ദേവികുളം, ഉടുമ്ബന്‍ചോല താലൂക്ക് ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എന്നിവരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു.
ജില്ലയില്‍ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ അലേര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലാത്തതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.